School History

         ഇടുക്കി ജില്ലയിലെ ആദ്യ കുടിയേറ്റ സ്ഥലമായ ഉപ്പുതറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്ററി സ്കൂള്‍. ചങ്ങനാശ്ശേരി രൂപതയുടെ കീഴില്‍ 1954 -ല്‍ യു .പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച സെന്റ് ഫിലോമിനാസ് സ്കൂള്‍ ഹൈറേഞ്ചിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്.

ചരിത്രം

         1954-ല്‍ ചങ്ങനാശേരിരൂപതയുടെ കീഴില്‍ ഒരു യു .പി. സ്കൂളായി ഈ വിദ്യാലയം, റവ.ഫാ.തോമസ് പാറേലിന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. അങ്ങനെ ഹൈറേഞ്ചിലെ ആദ്യ വിദ്യാലയം എന്ന ഖ്യാതി നേടി. 1957-ല്‍ ഹൈസ്കൂളായി ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം റവ.ഫാ.മാത്യു പനച്ചിക്കലിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

         മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 

 

  • പാഠ്യ രംഗങ്ങളിൽ മാത്രമല്ല പാഠ്യേതര രംഗങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനമാണ് ഇത്ര കാലവും സെൻ ഫിലോമിനാസ് കാഴ്ച വെച്ചിട്ടുള്ളത്. മികച്ച അധ്യാപകരുടെയും കഴിവുറ്റ കുട്ടികളുടെയും കഠിനാധ്വാനം ഈ കലാലയത്തെ എന്നും കലോൽസവ വേദികളിലും മേളകളിലും ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ സഹായിച്ചു വരുന്നു.
  • സ്പോട്സ് 
  •  ജൂനിയര്‍ റെഡ് ക്രോസ് 
  • ഗൈഡിങ് 
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • റോഡ് സുരക്ഷാ ക്ലബ്
  • സയന്‍സ് ക്ലബ്
  • സോഷ്യല്‍ സയന്‍സ് ക്ലബ്
  • ഐ.റ്റി.ക്ലബ്
  • മാത്തമാറ്റിക്സ് ക്ലബ്
  • ഇംഗ്ലിഷ് ക്ലബ്
  • സാഹിത്യ ക്ലബ്
  • ഡിബെയ്റ്റ് ക്ലബ്
  • മലയാളം ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • ഹെല്‍ത് ക്ലബ്
  • നെയ്ചര്‍ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • പച്ചക്കറി തോട്ടം
  • കാര്‍ഷിക ക്ലബ്
  • സ്കൂള്‍ ബ്യൂട്ടിഫികെയ്ഷെന്‍ പ്രോഗ്രാം
  • കെ.സി.എസ്.എല്‍.
  • വിന്‍സെന്റ് ഡി പോള്‍
  • വിവിധ മാഗസിനുകള്‍
  • എന്‍.എസ്.എസ് 

മാനേജ്മെന്റ്

        കാഞ്ഞിരപ്പളളിരൂപതയുടെ കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കാഞ്ഞിരപ്പളളിരൂപതാധ്യക്ഷ്യനായ മാര്‍ മാത്യു അറയ്ക്കല്‍ രക്ഷാധികാരിയായും ഫാ.നിക്കോളാസ് പള്ളിവാതുക്കൽ സ്കൂള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954-60 സി.ജെ.തോമസ് ചൂണ്ടമല
1960-65 റ്റി.പി.തോമസ്
1965-66 കെ.സി ചാക്കോ
1966-68 ഇ.പി തോമസ്
1968-69 എന്‍.ജെ.ജോസഫ്
1969-71 എ.പി.കുര്യന്‍
1971-73 സി.വി.ഫ്രാന്‍സിസ്
1973-74 കെ.ജെ.ജോസഫ്
1974-76 പി.എം.സിറിയക്
1976-78 കെ.ജെ.ഇട്ടിയവിര
1978-88 കെ.എ.എബ്രാഹം
1988-89 എം.റ്റി.തോമസ്
1989-90 എം.സി.ത്രസ്യാമ്മ
1990-91 സി.എസ്.ഏലിക്കുട്ടി
1991-92 എം.എം.മാത്യു
1992-93 ജേക്കബ് സെബാസ്റ്റ്യന്‍
1992-93 റ്റി.സി.സ്കറിയ
1993-98 പി.വി.തോമസ്
1998-99 എം.സി.ചാണ്ടി
1999-2000 ജോയി ജോസഫ്
2000- മാത്യു അഗസ്റ്റ്യന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രൊഫ. റ്റി.ജെ.മത്തായി- റിട്ട. പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • പ്രൊഫ. ജോയി ജോസഫ്- പ്രൊഫ. എസ്.ബി.കോളേജ് ചങ്ങനാശേരി
  • ചെറിയാന്‍ മാത്യു കട്ടക്കയം-ഇന്‍ഡോ ജര്‍മ്മന്‍ കള്‍ചറല്‍ സൊസൈറ്റി
  • പൊന്നി ജോര്‍ജ്-ദേശിയ കായികതാരം