Saturday, 10 September 2011

വരൂ നമ്മുടെ ബ്ലോഗ്‌ നമുക്ക് സുന്ദരമാക്കാം

പ്രിയപ്പെട്ട അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ സൃഷ്ടികള്‍ അയച്ചു തരാം. നമ്മുടെ ബ്ലോഗ്‌ മനോഹരമാക്കാനുള്ള ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തുമല്ലോ...

Wednesday, 7 September 2011

കെ ട്ടൂന്‍ ആനിമേഷന്‍ ട്രെയ്നിംഗ് പ്രോഗ്രാം പുരോഗമിക്കുന്നു






 
        ഐ റ്റി @ സ്കൂളിന്റെ കെ  ട്ടൂന്‍  ആനിമേഷന്‍ ട്രെയ്നിംഗ് പ്രോഗ്രാം ഉപ്പുതറ സെന്‍ ഫിലോമിനാസില്‍ പുരോഗമിക്കുന്നു. കേരളമോട്ടുക്കുള്ള 14000 ത്തോളം കുട്ടികള്‍ വിവിധ സെന്ററുകളില്‍ പങ്കെടുക്കുന്ന  ഈ ട്രെയ്നിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നു . വളകൊട് , കണ്ണാംപടി , ഉപ്പുതറ എന്നീ മൂന്നു സ്കൂളുകളിലെ 19 കുട്ടികള്‍ ആണ്  ഉപ്പുതറ സെന്‍ ഫിലോമിനാസില്‍ ഈ ട്രെയ്നിങ്ങില്‍ പങ്കെടുക്കുന്നത്. സ്കൂള്‍ ഐ ടി  കോ ഓടിനെടര്‍ ശ്രീ റെന്നി ജെയ്മ്സ് ആണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബര്‍ 5,6,7,17 എന്നീ തീയതികളില്‍ നടക്കുന്ന ഈ പ്രോഗ്രാം ലിംകാ ബുക്ക് ഓഫ് റകൊട്സില്‍ കയറുമെന്ന് കരുതുന്നു.

സ്വാഗതം...സെന്‍ ഫിലോമിനാസിന്റെ നടുമുറ്റത്തെയ്ക്ക്


           ഒരു ഗ്രാമത്തിന്റെയാകെ അറിവ് നേടാനുള്ള സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ സരസ്വതീ ക്ഷേത്രം....കാലത്തിന്റെ കുത്തൊഴുക്കില്‍ മറ്റനേകം സ്ഥാപനങ്ങള്‍ എത്തിയിട്ടും ഇന്നും ഒളി മങ്ങാതെ നില്‍ക്കുന്നു ഈ വിദ്യാലയം ...കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു  ഇനിയും അനേകം തലമുറകള്‍ക്ക് വിദ്യാ വെളിച്ചം പകരാന്‍ അമ്മേ നീയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ പുതു തലമുറയുടെ അക്ഷര സ്വപ്നങ്ങള്‍ക്ക് സൈബര്‍ പരിവേഷം നല്‍കാനുള്ള ഈ എളിയ ശ്രമം ആരംഭിക്കട്ടെ...